നെന്മാറ.
ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലക്കാട് ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും തൊഴിൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ, GBHSS നെമ്മാറ SPC യൂണിറ്റുമായി സഹകരിച്ചുകൊണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണസെമിനാർ സംഘടിപ്പിച്ചു. ലീഗൽ സർവ്വീസ് അതോറിറ്റി പാനൽ മെമ്പർ അഡ്വ. റസാഖ് വി.എ, വിഷയാവതരണം നടത്തി. ആലത്തൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ അനിൽകുമാർ, HM മിനി ടീച്ചർ, SPC കാഡറ്റ്സ്, വിദ്യാർത്ഥികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ).