കറൻസി രഹിത പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന ‘ഡിജിറ്റൽ പാലക്കാട് ‘ന്റെ ഉദ്ഘാടനം വൈദ്യുതവകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
ഡിജിറ്റൽ പണമിടപാടുകൾ ജനങ്ങൾക്ക് ഉപകാരപ്രദമാണ്. പരമാവധി ആളുകൾ അത് പ്രയോജനപെടുത്തണം. ഡിജിറ്റൽ ബാങ്കിംഗ് രീതികൾ അറിയാത്ത സാധാരണക്കാർക്കും പ്രായമായർക്കും അതിൽ പരിശീലനം നൽകണമെന്നും കോ- ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലകളിലേക്ക് കൂടി ഇത്തരം സാധ്യതകൾ പ്രയോജനപെടുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
.