സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു. എഡിറ്റ് ചെയ്യാത്ത ഒന്നരമണിക്കൂർ നീളമുളള ശബ്ദരേഖയാണ് പുറത്ത് വിട്ടതെന്ന് സ്വപ്ന. എച്ച് ആർ ഡി എസിന്റെ ഓഫീസിൽ വച്ചാണ് ശബ്ദരേഖ പുറത്ത് വിട്ടത്.
ഷാജ് കിരണിനെ വർഷങ്ങൾക്ക് മുമ്പ അറിയാമെന്ന് സ്വപ്ന. ഷാജിനെതിരെയുളള എല്ലാ ആരോപണങ്ങളും ആവർത്തിച്ച് സ്വപ്ന, ശബ്ദരേഖ റെക്കോർഡ് ചെയ്തത് നിവർത്തിക്കേട് കൊണ്ട്. അശ്ലീല വീഡിയോ പുറത്ത് വിടുമെന്ന് ഭീക്ഷണിപെടുത്തിയെന്നും സ്വപ്ന ആരോപിച്ചു.മകളുടെ പേരു പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് പറഞ്ഞതായി സ്വപ്ന പറഞ്ഞു.