കരിദിനം ആചരിച്ചു.
നെന്മാറ. സ്വർണ്ണ കള്ളക്കടത്തിനു നേതൃത്വം കൊടുത്ത കേരളമുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നെന്മാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു തുടർന്ന് പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രസ്തുത പരിപാടി ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ ഉൽഘാടനവും മണ്ഡലം പ്രസിഡന്റ് ആർ.സുരേഷ് അധ്യക്ഷതയും വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രബിതജയൻ, ഷാജിതെക്കേതിൽ, പി.പി.ശിവപ്രസാദ്, ആർ.വേലായുധൻ, സി.സി.സുനിൽ,പഞ്ചായത്ത് അംഗങ്ങളായ എസ്.സോമൻ, ആർ.ചന്ദ്രൻ , എ.രാധാകൃഷ്ണൻ, മഞ്ജുഷദിവാകരൻ, സുനിതസുകുമാരൻ, എ.മോഹനൻ, എസ്.ശ്രുതിരാജ് എസ്.അമീർജാൻ, വി.ഉണ്ണികൃഷ്ണൻ, പ്രദീപ്,സജിൽകൽമൊക്ക് എന്നിവർ നേതൃത്വം നൽകി.