പിണറായിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ചിൽ സംഘർഷം
14 മ
54 ക
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പങ്കിനെകുറിച്ച് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബാഗിൽ കറൻസി കടത്തിയെന്നും കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം നിരവധി തവണ ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, സംശയാസ്പദമായ ലോഹ വസ്തുക്കൾ ഉണ്ടായിരുന്നുയെന്നുമാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.