റബ്ബറൈസ്ഡ് റോഡിന്റെ തകർച്ച യാത്രക്കാർക്ക് ഭീഷണി യാവുന്നു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ).
പല്ലാവൂർ. അണ്ണക്കോട് മുതൽ വിത്തനശ്ശേരിവരെയുള്ള നെന്മാറ – പാലക്കാട് പ്രധാന പാതയിൽ, അണ്ണക്കോട് മുതൽ വിത്തനശ്ശേരിവരെയുള്ള ഭാഗം കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുനർനിർമ്മാണം കഴിഞ്ഞ് റബ്ബറൈസ്ഡ് ചെയ്ത് ഒരു വർഷംകഴിയും മുമ്പുതന്നെ തകർച്ചാ ഭീഷണി നേരിടുന്നു. കൊടും വളവുകളും , വീതി കുറവുമുള്ള പ്രദേശത്ത് അപ്രതീക്ഷിതമായ റോഡിന്റെ തകർച്ചമൂലം അപകടങ്ങൾ തുടർക്കഥയാകുന്നു. പല്ലാവൂർ ജംങ്ഷനുസമീപമുള്ള റോഡിന്റെ തകർച്ചമൂലം ഇടക്കിടെയുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പൊതു ജനങ്ങളുടെ പരാതി കലക്ടറെ രേഖാമൂലം അറിയിക്കുമെന്ന് പല്ലശ്ശന പഞ്ചായത്ത് വാർഡ് 15ൻ്റെ മെമ്പർ മനുപല്ലാവൂർ അഭിപ്രായപ്പെട്ടു.