മത്സ്യ സമ്പദ് യോജന; മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് മുഖേന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ബയോഫ്ളോക്ക് യൂണിറ്റ്(വന്നാമി ചെമ്മീന്‍), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റ്, മത്സ്യസേവന കേന്ദ്രം മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബയോ ഫ്ളോക്ക് യൂണിറ്റ് , റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റുകള്‍ക്കായി യൂണിറ്റുകള്‍ക്ക് 7.5 ലക്ഷവും മത്സ്യസേവന കേന്ദ്രം യൂണിറ്റിന് 25 ലക്ഷവും ചെലവഴിക്കാം. പി.എം.എം.എസ്.വൈ പദ്ധതിയില്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് ബില്ലുകള്‍ നല്കുന്ന പൊതുവിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി/എസ്.ടി/വനിത വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60 ശതമാനവും സബ്സിഡി ലഭിക്കും. അപേക്ഷകള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ ddfpkd@gmail.com ലും നല്‍കാം. അതത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ മുഖേനയും അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറ്. ഫോണ്‍: 04912815245.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്