ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി മരണപ്പെട്ടു
കോഴിക്കോട് മുക്കത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം.