ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ലോക സൈക്കിൾ ദിനത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. വി. കെ ശ്രീകണ്ഠൻ എം. പി. റാലി ഉദ്ഘാടനം ചെയ്തു. കോട്ടമൈതാനത്ത് നടന്ന സൈക്കിൾ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഫ്ളാഗ് ഓഫ് ചെയ്തു.
രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് ശബരി ആശ്രമത്തിൽ സമാപിച്ച സൈക്കിൾ റാലിയിൽ ഇരുന്നൂറോളം യുവതി -യുവാക്കൾ പങ്കെടുത്തു. സൈക്കിൾ റാലിയിൽ മുൻസിപ്പൽ ചെയർപേഴ്സൺ പ്രിയ അജയൻ പ്രതിജ്ഞ ചൊല്ലി. ശബരി ആശ്രമത്തിൽ നടന്ന സമാപന പരിപാടി എ. പ്രഭാകരൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ബിൻസി, മലമ്പുഴ സി. ഐ വിപിൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡീഷണൽ നോഡൽ ഓഫീസർ എൻ. സതീന്ദ്രൻ ശബരി ആശ്രമം സെക്രട്ടറി വി. ദേവൻ, നാഷണൽ സർവീസ് സ്കീം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് റഫീക്ക് എന്നിവർ സംസാരിച്ചു