യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയായ ടീം ആൽഫ നാലു ദിവസത്തെ നോട്ട്ബുക്ക് ചലഞ്ച് കൊണ്ട് സ്വരൂപിച്ച തുക ഉപയോഗിച്ച്
ശ്രീകൃഷ്ണപുരം ഗവ:ആശുപത്രിയിലെ പാലിയേറ്റീവ് കെയറിൻ്റെ പരിധിയിൽ ഉള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പ് രോഗികളിൽ 24 പേരുടെ മക്കൾക്കും കോങ്ങാട് ഗവ:ആശുപത്രിയിലെ പാലിയേറ്റീവ് കെയറിൻ്റെ പരിധിയിൽ ഉള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പ് രോഗികളിൽ 26 പേരുടെ മക്കൾക്കും പഠന ആവശ്യത്തിനുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്തു …
രണ്ടിടങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീകൃഷ്ണപുരത്ത് ക്ലബ്ബ് അഡ്മിൻ ശ്രീ ശരത്തിൽ നിന്നും ശ്രീകൃഷ്ണപുരം പാലിയേറ്റീവ് കെയർ ന് വേണ്ടി
ഡോ.അശ്വതി മോഹൻ നോട്ട് ബുക്കുകൾ ഏറ്റുവാങ്ങി..ക്ലബ്ബ് അഡ്മിൻ ശ്രീ.അജിത് കുമാർ.എസ് ,ആശുപത്രി ജീവനക്കാരായ ശ്രീ. വിനോദ്,ശ്രീ മതി.ദേവിക, ശ്രീമതി രാജലക്ഷ്മി,ശ്രീമതി ജയന്തി,ശ്രീ ചന്ദ്രൻ,ശ്രീ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു….
കോങ്ങാട് വെച്ച് നടന്ന പരിപാടിയിൽ
നോട്ട് ബുക്കുകൾ ക്ലബ്ബ് അഡ്മിൻ ശ്രീ ശരത്.എം ൽ നിന്നും
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.T അജിത്ത് ഏറ്റുവാങ്ങി..ക്ലബ്ബ് അഡ്മിൻ ശ്രീ.അജിത് കുമാർ എസ് ,കോങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി എം. പി ബിന്ദു,വാർഡ് മെമ്പർ ശ്രീ ശശികുമാർ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു..
www.teamalpha.co.in