കരിമ്പുഴ: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കരിമ്പുഴ മണ്ഡലം തല യോഗം ചേർന്നു. യോഗം ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ പി.സി.കുഞ്ഞിരാമൻ, നിയോജക മണ്ഡലം സെക്രട്ടറി മനോജ് ആറ്റാശ്ശേരി, പി.പി.നസ്സീർ ഹുസൈൻ, സി.കെ.മുഹമ്മദ്, എസ്. ശോഭന എന്നിവർ പ്രസംഗിച്ചു. കരിമ്പുഴ മണ്ഡലം ഗാന്ധി ദർശൻ വേദി ഭാരവാഹികളായി കെ.രാജൻ (ചെയർമാൻ) കെ.അസ്സൈനാർ (വൈസ് ചെയർമാൻ) എസ്. ശോഭന (ജനറൽ സെക്രട്ടറി) പി.ടി. ചാമു (സെക്രട്ടറി) പി.സി.അജയ് ദേവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.