ബിജീഷ് കണ്ണൻ വിജയിച്ചു
ചെർപ്പുളശ്ശേരി നഗരസഭാ 23-ാം വാർഡ് കോട്ടക്കുന്ന് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിജീഷ് കണ്ണൻ വിജയിച്ചു. 419 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ബിജീഷ് കണ്ണന് 587 വോട്ടും, യു.ഡി.എഫ് സ്ഥാനാർത്ഥി ദീപേഷ് വാഴക്കുന്നത്തിന് 168 വോട്ടും,
എൻ. ഡി.എ. സ്ഥാനാർത്ഥി കൊച്ചു കൃഷ്ണന് 38 വോട്ടും ലഭിച്ചു.