പാചകവാതകസിലിണ്ടറുകളുടെ കുത്തനെയുള്ള വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിറക് വിതരണ പ്രതിഷേധ സമരത്തിലാണ് ഇന്ന് വിവാഹിതരായ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടും, നഗര സഭാ കൗൺസിലറുമായ അരുൺ കുമാർ പാലകുറുശ്ശിയും, ഭാര്യ സ്നേഹയും പങ്കെടുത്ത് വിറക് ഏറ്റുവാങ്ങി പ്രതിഷേധത്തിന്റെ ഭാഗമായത്. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ടി. എച്ച് ഫിറോസ് ബാബു സമരം ഉദ്ഘാടനം ചെയ്തു.
.