സൈലന്റ് വാലി വനത്തിൽ കാണാതായ വാച്ചർ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. വയനാട്ടിൽ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. വനം വകുപ്പും പൊലീസും ആദിവാസി വാച്ചർമാരും സംയുക്തമായി മൂന്നാം ദിവസം നടത്തിയ തിരച്ചിലിലും വാച്ചർ രാജനെ കണ്ടെത്തായില്ല.
മൂന്നാം ദിവസം തിരച്ചിലിനായി 39 ആദിവാസി വാച്ചർമാരുമുണ്ടായിരുന്നു. അവർ 12 മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.