പാലക്കാട്: ജമാഅത്തെ ഇസ് ലാമി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
സൗഹൃദ ഇഫ്താർ സ്നേഹ സാഹോദര്യത്തിൻ്റെ സംഗമ വേദിയായി മാറി.
സഹവർത്തിത്വന്‍റെയും സൗഹൃദത്തിന്‍റെയും ഐക്യ സന്ദേശമാണ് ഇഫ്താർ സംഗമത്തിൽ ഉയർന്നത്.
സമാധാനന്തരീക്ഷം സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും വംശീയതയും വിഭാഗീയതക്കുമെതിരെ
രാജ്യ നിവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണ്ട സന്ദർഭമാണിതെന്നും
ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ടോപ് ഇൻ ടൗണിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്ത്വാർ
ഉദ്ഘാടനം ചെയ്ത് കൊണ്ട് പാലക്കാട് എം.പി ശ്രീ. വി കെ.ശ്രീകണ്ഠൻ പറഞ്ഞു
ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി യൂസഫ് ഉമരി റമദാൻ സന്ദേശം നൽകി. ഇഫ്ത്വാറുകൾ സാമൂഹികമായ ദൗത്യം കൂടിയാണ് വിളംബരം ചെയ്യുന്നതെന്നും വിദ്വേഷ വംശീയ ചിന്തകൾക്കെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ഉണർത്തി.
ജില്ല പ്രസിഡന്‍റ് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു.
പാലക്കാട് സൗഹൃദ വേദി എക്സിക്യൂട്ടീവ് അംഗം ഫാദർ ചിറ്റിലപ്പിള്ളി, സി.പി.ഐ ജില്ലാ സെക്രട്ടറി സിദ്ധാർഥൻ ,ഡി.സി.സി പ്രസിഡന്‍റ് തങ്കപ്പൻ,
സൗഹൃദ വേദി ചെയർമാൻ മഹാദേവൻ പിള്ള ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻറ് കളത്തിൽ അബ്ദുല്ല,
കെ.പി.എസ്.ടിയുടെ മുൻ സംസ്ഥാന കൺവീനർ വേണു ജി നായർ ,ശ്രീമതി ജീഷ ജേമോൻ, അഡ്വ ഗീരീഷ് നൊച്ചുള്ളി, ശിവരാജൻ, മുൻസിപ്പൽ കൗൺസിലർ എം.സുലൈമാൻ , വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അബൂ ഫൈസൽ മാസ്റ്റർ, സജീഷ് കുത്തനൂർ, സ്വാലിഹ് ടി പി, മുഹ്സിൻ തൃത്താല തുടങ്ങിയവർ സംസാരിച്ചു.
വിവിധ മത, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും യുവജന പ്രസ്ഥാന നേതാക്കളും പങ്കെടുത്തു.
ജില്ലാസെക്രട്ടറി മുഹമ്മദ് മുസ്തഫ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ അബ്ദുസലാം നന്ദിയും പറഞ്ഞു.