കുഞ്ഞനൂർ: നാട്ടിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ ഗാന്ധിമാർഗ്ഗം അനിവാര്യമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു. മതഭ്രാന്ത് തുടച്ചു മാറ്റി, അഹിംസാധിഷ്ഠിത സാമൂഹിക ജീവിതം കൈവരിക്കാൻ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കണമെന്നും, അതിന് ഗാന്ധിദർശൻ വേദി പ്രവർത്തകർ സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച്, ജന പിൻതുണ ആർജ്ജിക്കണമെന്നും, കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കുത്തനൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു.
സി. കുഞ്ഞുണ്ണി അദ്ധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണൻ, ടി.എ.റഫീക്ക് ഡീൻ, കെ.എ.രാജേഷ്,
കെ.ഉമ്മർ ഫാറുക്ക്, വൈ.ഷഹനാസ്, എൻ.ഖാലിദ് എന്നിവർ പ്രസംഗിച്ചു.
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കുത്തനൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി കെ.എ.രാജേഷ് (ചെയർമാൻ) കെ.ഉമ്മർ ഫാറൂക്ക് (വൈസ് ചെയർമാൻ) വൈ.ഷഹനാസ് (ജനറൽ സെക്രട്ടറി) എൻ.ഖാലിദ് (സെക്രട്ടറി) സി. കുഞ്ഞുണ്ണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.