പൊളളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും യുവാവും മരിച്ചു. പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (16), കിഴക്കേ ഗ്രാമം സ്വദേശി ബാലസുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജന്മദിനമാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തുകയായിരുന്നു. ഇതിനിടെ യുവാവിനും പൊളളലേറ്റു. ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടിലാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
23കാരനായ സുബ്രഹ്മണ്യനും 16കാരിയായ ധന്യയും തമ്മില്‍ ഇഷ്ടമുള്ള കാര്യം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നും പെണ്‍കുട്ടിക്ക് 18 വയസ്സാസാല്‍ വിവാഹം ചെയ്തു നല്‍കാമെന്ന് സമ്മതിച്ചിരുന്നതാണെന്നും യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പറയുന്നു.
രണ്ടുവീട്ടുകാരും സംസാരിച്ച് തീരുമാനിച്ചതായിരുന്നു ഇവരുടെ കാര്യം. ഇന്ന് മകന്റെ പിറന്നാളായിരുന്നു. രാവിലെ പാല് വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോള്‍ മകന് കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ല. തിരിച്ചെത്തിയപ്പോള്‍ മുറിയില്‍ നിന്ന് തീയും പുകയും കണ്ടു. നോക്കിയപ്പോള്‍ ഇരുവരിലും തീ ആളിപ്പടരുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയില്ല- യുവാവിന്റെ അമ്മ പറയുന്നു.