കൊല്ലങ്കോട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി. കൊല്ലങ്കോട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ താമസക്കാരായ ധന്യ (16), സുബ്രഹ്മണ്യന് (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. യുവാവും പെണ്‍കുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പിറന്നാളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചത്.
വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയും പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. പൊള്ളലേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.