രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി.
ഈ മാസം 28ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരു ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിന്‍വലിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുര്‍ന്നാണ് ജില്ലാ കലക്ടര്‍ മൃണ്മയീ ജോഷിയുടെ നടപടി. നേരത്തെ ഈ മാസം 24 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.