കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് നെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയ ബിജെപി മെമ്പർക്ക് സസ്പെൻഷൻ. പാർട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത കൊപ്പം ഒന്നാം വാർഡ് ബിജെപി മെമ്പർ അഭിലാഷിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ബിജെപി പിന്തുണയോടെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിയത്. 17 സീറ്റുകളുള്ള പഞ്ചായത്തിൽ സിപിഎം 7, മുസ്ലിം ലീഗ് 7, കോൺഗ്രസ് 3, ബിജെപി 1, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില.
പാർട്ടി നയത്തിന് എതിരായി നിലപടെടുത്തതിന്റെ പേരിൽ കൊപ്പം ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് ആണ് സംഭവത്തിന് നടപടി എടുത്തത്.