ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തി ആയിരങ്ങൾ
ശ്രീനിവാസനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനും വീട്ടുമുറ്റത്ത് വൻജനാവലിയാണുണ്ടായിരുന്നത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള കറുകുടി ശ്മശാനത്തിലാണ് സംസ്കാരം നടത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ നിർവ്വാഹക സമിതിയംഗവും കേരള പ്രഭാരിയുമായ സി. പി. രാധാകൃഷ്ണൻ, ദേശീയ നിർവ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ടി. രമേശ്, സി. കൃഷ്ണകുമാർ, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് അടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.
ക മൂത്താന്തറ കണ്ണകി നഗർ സ്കൂളിലെ പൊതുദർശനത്തിനു ശേഷമാണ് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹം മേലേമുറിയിലെ വീട്ടിലെത്തിച്ചത്.
പ്രദേശത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ വലിയ വൻ പൊലീസ് സുരക്ഷയാണുള്ളത്.