സുബൈറിനെ വെട്ടിക്കൊല്ലന്‍ രണ്ട് കാറുകളിലായാണ് സംഘം എത്തിയത്. അതില്‍ ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികളെല്ലാം രണ്ടാമത്തെ കാറായ ആള്‍ട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ കാറാണ് ഇപ്പോള്‍ കഞ്ചിക്കോട് കണ്ടെത്തിയത്. ഈ കാറിന്റെ ആര് സി ഓണറായി കെ കൃപ്രേഷ് എന്നയാളുടെ പേരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റിലുള്ളത്.
ഇവിടെ കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ പല ഭാഗത്തേക്കായി കടന്നുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.