സുബൈർ വധം: സംസ്ഥാനത്ത് കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർ.എസ്.എസിൻ്റെ ആസൂത്രിത നീക്കം
- വെൽഫെയർ പാർട്ടി
പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ ആസൂത്രിതമായി എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെ.പി – ആർ.എസ്.എസ് ഗുഢ നീക്കങ്ങളുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ ആരോപിച്ചു.
ബി.ജെ.പിയും ആർ.എസ്.എസും പ്രത്യേകമായി ശ്രദ്ധിക്കുന്ന മേഖലയാണ് പാലക്കാട്. റമദാൻ മാസവും വെള്ളിയാഴ്ചയും അക്രമികൾ തെരെഞ്ഞെടുത്തത് ബോധപൂർവ്വമാണ്. ഈ നീക്കങ്ങളെ മതേതര സമൂഹം തിരിച്ചറിയണം. സംഘ്പരിവാർ പ്രതികളായി വരുന്ന സംഭവങ്ങളിൽ സ്ഥിരമായി സംഭവിക്കാറുള്ള പോലീസ് വീഴ്ച ഇവിടെ ആവർത്തിക്കാൻ പാടില്ല. അക്രമികളെയും ഗൂഢാലോചകരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുബൈറിൻ്റെ കുടുബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.