നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കാൻ
കലക്ടറുടെ ഉത്തരവ്
പാലക്കാട് :എലപ്പുള്ളി
തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് വില്ലേജ് ഓഫീസർ നികത്തിയ രണ്ടര ഏക്കർ കൃഷി ഭൂമി 15 ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കാൻ കലക്ടർ ഉത്തരവിട്ടു.
വാളയാർ വില്ലേജ് ഓഫീസറായ എസ് മോഹൻകുമാറിന്റെയും മറ്റ് രണ്ട് പേരുടെയും ഉടമസ്ഥതയിലുള്ള തേനാരിയിലെ രണ്ടരയേക്കറോളം നെൽവയൽ മണ്ണിട്ട് നികത്തുകയും ഇവിടെ ചുറ്റുമതിൽ കെട്ടുകയും ചെയ്തെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൊച്ചിപ്പുള്ളി സ്വദേശി കൃഷ്ണൻകുട്ടിയാണ് കലക്ടർക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്തി. തുടർന്നാണ് കലക്ടർ ഉത്തരവിറക്കിയത്. ഇവിടെ നിർമാണം നടത്തരുതെന്നും 15 ദിവസത്തിൽ ഉടമസ്ഥൻ സ്ഥലം പഴയ സ്ഥിതിയിൽ ആക്കിയില്ലെങ്കിൽ ആർഡിഒ യുടെ നേതൃത്വത്തിൽ പൂർവ സ്ഥിതിയാക്കുമെന്നും ഇതിന്റെ ചെലവ് ഉടമസ്ഥരിൽനിന്ന് ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.