Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പാലക്കാട് ജില്ലയിൽ കാറ്റും മഴയും;

Palakkad News by Palakkad News
4 years ago
in Uncategorized
0
മലമ്പുഴയിൽ കാറ്റും മഴയും, മരം വീണ് രണ്ട് ട്രാവലർ തകർന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ കാറ്റും മഴയും;

പാലക്കാട്‌ :
കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. കൂറ്റനാട്‌, മലമ്പുഴ, പുതുശേരി പ്രദേശങ്ങളിലാണ്‌ കൂടുതൽ നാശനഷ്‌ടം. പലയിടത്തും മരങ്ങൾ പൊട്ടിവീണു. കാർഷികവിളകൾക്കും നാശമുണ്ടായി. വൈദ്യുതിത്തൂണുകളും കമ്പികളും പൊട്ടി വീണു. തൃത്താല, നാഗലശേരി, തിരുമിറ്റക്കോട്, ചാലിശേരി പഞ്ചായത്തുകളിൽ നിരവധിയിടങ്ങളിൽ കൃഷി നാശമുണ്ടായി. വാഴ, മരച്ചീനി, പച്ചക്കറിക്കൃഷിയും നശിച്ചു. പലയിടത്തും കുലയ്ക്കാറായ വാഴകൾ മറിഞ്ഞുവീണു.
കൂറ്റനാട്- – -പെരിങ്ങോട് റോഡിൽ തൊഴുക്കാട് ഇറക്കത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണു. കെഎസ്ഇബിയുടെ 110 കെ വി ലൈനിനു മുകളിലേക്കാണ് മരക്കൊമ്പ് വീണത്.
മലമ്പുഴയിൽ മരം വീണ് രണ്ട് ട്രാവലർ തകർന്നു. ഡാം കാർപാർക്കിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിനു മുകളിലേക്കാണ്‌ ആൽമരക്കൊമ്പ് പൊട്ടിവീണത്‌. ഒരു ട്രാവലറിന്റെ മുകൾഭാഗം പൂർണമായും തകർന്നു. ഡ്രൈവർമാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളു. പ്രവേശനകവാടത്തിനുസമീപം മരംവീണ് നിരവധി വാഹനങ്ങൾക്ക് കേട് സംഭവിച്ചു. കഞ്ചിക്കോട്നിന്ന് അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ച് മാറ്റി. പുതുശേരി, മരുതറോഡ് പഞ്ചായത്തുകളിലും വ്യാപകമായി നാശമുണ്ടായി. മരംവീണ് അഞ്ച്‌ വീടുകളും ആറ്‌ വൈദ്യുതിത്തൂണുകളും കൃഷിയിടത്തിലെ മോട്ടോർപ്പുരയും തകർന്നു. വേനോലി–-വടക്കേത്തറ വീടിനു മുകളിലേക്ക്‌ മരം വീണ്‌ പിൻഭാഗം ഭാഗികമായി തകർന്നു. ആളപായമുണ്ടായില്ല. . വേനോലിയിൽ കൃഷിയിടത്തിലെ മോട്ടോർപ്പുരയാണ് തകർന്നത്.

Previous Post

കെ എം. മാണി അനുസ്മരണം

Next Post

നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കാൻ
കലക്ടറുടെ ഉത്തരവ്‌

Palakkad News

Palakkad News

Next Post
നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കാൻകലക്ടറുടെ ഉത്തരവ്‌

നികത്തിയ കൃഷിഭൂമി പൂർവസ്ഥിതിയിലാക്കാൻ
കലക്ടറുടെ ഉത്തരവ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News