പാലക്കാട്∙ ബസിനു മുകളിൽ കയറി ഇരിക്കുന്ന യാത്രക്കാർക്കും സംയമനത്തോടെ ടിക്കറ്റ് നൽകുന്ന കണ്ടക്ടറുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബസിനുള്ളിൽ തിരക്കേറിയതോടെയാണ് ഒരു സംഘം ബസിനു മുകളിലെ കാരിയറിൽ സീറ്റ് ഉറപ്പിച്ചത്. പിന്മാറാന് കണ്ടക്ടറും തയാറായില്ല. പിന്നാലെ കയറിയെത്തി എല്ലാവര്ക്കും ടിക്കറ്റും ഉറപ്പാക്കി.
പാലക്കാടാണ് വൈറൽ വിഡിയോയുടെ ഉറവിടം. നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് സ്വകാര്യ ബസിൽ. സമീപത്തുനിന്നവരിൽ ആരോ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.