ഭിന്നശേഷിക്കാര്‍ക്ക് യാത്രാബത്ത; ഉത്തരവ് ഉടന്‍ വേണമെന്ന് ഭിന്നശേഷി കമ്മീഷണര്‍
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ യാത്രാബത്ത അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ അനുകൂല ഉത്തരവിറക്കണമെന്ന് ഭിന്നശേഷി കമ്മീഷണര്‍.
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, വിവിധ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 2016ലെ ഭിന്നശേഷി അവകാശ നിയമത്തിലെ പട്ടികയില്‍ പ്രതിപാദിക്കുന്ന 21 ഭിന്നശേഷി വിഭാഗങ്ങളില്‍ ഏതിലെങ്കിലും ഉല്‍പ്പെടുന്ന ജീവനക്കാര്‍ക്കാണ് പ്രത്യേക യാത്രാബത്ത ആനുകൂല്യം നല്‍കേണ്ടത്.
ഉത്തരവ് പുതുക്കി മൂന്ന് മാസത്തിനുള്ളില്‍ പുറപ്പെടുവിക്കണമെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ നിര്‍ദേശിച്ചു.