കൊച്ചി – ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ ഉള്‍പ്പെട്ട കണ്ണമ്ബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.
ഏറ്റെടുത്ത ഭൂമിയുടെ മുഴുവന്‍ രേഖകളും ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി കിന്‍ഫ്ര മാനേജര്‍ മുരളി കൃഷ്ണന് കൈമാറി. 410 കോടി രൂപ ചെലവഴിച്ചാണ് ഭൂമി ഏറ്റെടുത്തത്.
പാലക്കാട് ജില്ലയില്‍ പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ രണ്ടുഘട്ടങ്ങളിലായി 1158 ഏക്കറും പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ മൂന്നാംഘട്ടത്തില്‍ 375 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. പുതുശ്ശേരിയില്‍ ഒന്നാംഘട്ടം ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്.