ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി
പാലക്കാട്: മതേതര ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കുകയില്ലന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
എസ് ഡി പി ഐ യിൽ പുതിയതായി അംഗത്വമെടുത്തവർക്ക് പാലക്കാട് മണ്ഡലം കമ്മിറ്റി ഒലവക്കോട് സെൻററിൽ സംഘടിപ്പിച്ച സ്വീകരണവും
പൊതുസമ്മേളനവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തെ ജനങ്ങളുടെ മത വിശ്വാസം കാത്ത് സൂക്ഷിച്ച് കൊണ് രാജ്യത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും, സാഹചര്യവും പരിരക്ഷിെക്കപ്പെടണം, ഇതോടപ്പം മതേതര സംവിധാനങ്ങളും സംരക്ഷിക്കപ്പെടണം.ഇന്ത്യ രാജ്യത്തിൻ്റെ ഭരണഘടന ഉയർത്തിപ്പിടിച്ച് കൊണ്ട് ഈ വൈദേശിക ദേശവിരുദ്ധ സംവിധാനത്തെ വോട്ടിലൂടെ പുറത്താക്കാൻ താമസിയാതെ കഴിയുക തന്നെ ചെയ്യും. നമ്മുടെ ഇന്ത്യ മഹാരാജ്യം ദേശവിരുദ്ധ ശക്തികളാൽ അനുവദിക്കുകയില്ലന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, വിമൺ ഇന്ത്യ മൂവ്മെൻ്റ് പാലക്കാട് ജില്ല പ്രസിഡണ്ട് അഷിത നജീബ്, എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഇല്യാസ് കാവിൽപ്പാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി നസീർ സ്വാഗതവും, മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു.