പാലക്കാട് : പിരായിരി പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം SDTU സംസ്ഥാന ട്രഷറർ E. S. കാജാഹുസ്സൈൻ നിർവഹിച്ചു.
യോഗത്തിൽ പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഒ.എച്ച്. ഖലീൽ അദ്ധ്യക്ഷത വഹിച്ചു.
പിരായിരി പഞ്ചായത്തു ജോയിന്റ് സെക്രട്ടറി ഉബൈദ് സ്വാഗതം പറഞ്ഞു. പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ് നന്ദി പറഞ്ഞു.
എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഇൽയാസ് കാവൽപ്പാട് , പേഴുംങ്കര ബ്രാഞ്ച് പ്രസിഡന്റ് അലി , വടക്കേപറമ്ബ് ബ്രാഞ്ച് പ്രസിഡന്റ് അബ്ബാസ് , കിഴക്കഞ്ചേരിക്കാവ് ബ്രാഞ്ച് പ്രസിഡന്റ് അഫ്സൽ , കുറിശാംകുളം ബ്രാഞ്ച് പ്രസിഡന്റ് ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കൺവെൻഷനിൽ മണ്ഡലം സെക്രട്ടറി നസീർ ,
പേഴുംങ്കര ബ്രാഞ്ച് സെക്രട്ടറി ഇജാസ് , വടക്കേപറമ്ബ് ബ്രാഞ്ച് സെക്രട്ടറി റിയാസ് , കിഴക്കഞ്ചേരിക്കാവ് ബ്രാഞ്ച് സെക്രട്ടറി സുൽഫി , കുറിശാംകുളം ബ്രാഞ്ച് സെക്രട്ടറി അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി.