തടസ്സപ്പെട്ട 6.8 കിലോ മീറ്റര്‍ സ്ഥലം ഏറ്റെടുക്കലാണ് പൂര്‍ത്തിയായത്. ഇതോടെ ദേശീയപാത വികസനത്തിനുള്ള 46.72 കിലോമീറ്റര്‍ സ്ഥലമെടുപ്പ് പൂര്‍ണമായി.
മണ്ണാര്‍ക്കാട് മേഖലയില്‍ നിര്‍മാണവും തുടങ്ങി. ജൂണ്‍ 30നകം നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെയുള്ള നിര്‍ദേശം. സ്ഥലമേറ്റെടുപ്പ് വൈകിയതോടെ ജൂണ്‍ വരെ സമയം നീട്ടി നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ 39.92 കിലോമീറ്റര്‍ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായി. സിഗ്നല്‍ വരയ്ക്കല്‍, ചെറിയ റോഡുകളില്‍നിന്ന് ദേശീയപാതയിലേക്ക് കയറുമ്ബോഴുള്ള ഹമ്ബ് സ്ഥാപിക്കല്‍ എന്നിവ മാത്രമാണ് അവശേഷിക്കുന്നത്. 6.8 കിലോമീറ്ററില്‍ കൂടി നിര്‍മ്മാണം ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. സ്ഥലം നല്കാന് തയ്യാറാകാതിരുന്നവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്താണ് ഏറ്റെടുത്തത്. മുണ്ടൂര്‍ ജങ്ഷനിലടക്കം ഏറ്റെടുത്ത സ്ഥലങ്ങളില്‍ നിര്‍മാണം ഉടന്‍ തുടങ്ങും.