പാലക്കാട്.
“പഠ്ന-ലിഖ്ന അഭിയാൻ” പാലക്കാട് ജില്ലാതല കലാസംഗമവും, സെമിനാറും പാലക്കാട് കോട്ട മൈതാനത്ത് വച്ച് നടന്നു. നെന്മാറ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പഠിതാക്കളെ രജിസ്റ്റർ ചെയ്ത പല്ലശ്ശന ഗ്രാമപഞ്ചായത്തിന് പുരസ്കാരം നൽകി അനുമോദിച്ചു. പാലക്കാട് ജില്ലാ കളക്ടർ മൃൺമയിജോഷി., സ്പീക്കർ എം.ബി.രാജേഷ്., വിദ്യുച്ഛക്തി വകുപ്പ് മന്ത്രി. കെ കൃഷ്ണൻകുട്ടി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ. ബിനിമോൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ വെച്ച് ആലത്തൂർ എം.എൽ.എ. കെ.ഡി.പ്രസേനനിൽ നിന്നും പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായ്രാധയും, പ്രേരക്മാരും, പുരസ്കാരം ഏറ്റുവാങ്ങി.പരിപാടിയിൽ കോങ്ങാട് എം.എൽ.എ. ശാന്തകുമാരി, മറ്റ് പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)