ലക്കിടി മംഗലo ആഷിഖിനെ (24) സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
പാലപ്പുറം പാലക്കല്‍ വീട്ടില്‍ സുഹൈലാണ് (22) അറസ്റ്റിലായത്. ആഷിഖിന്റെ സുഹൃത്ത് പാലപ്പുറം ഐക്കലപറമ്ബ് പാറക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസിനെ (25) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസിന്റെ ബന്ധുകൂടിയ സുഹൈല്‍ ആഷിഖ് വധത്തിലും കുഴിച്ചുമൂടുന്നതിനും സഹായിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2021 ഡിസംബര്‍ 17നാണ് ആഷിഖ് വധിക്കപ്പെട്ടത്. 2015ല്‍ പട്ടാമ്ബിയിലെ വ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 15ന് പട്ടാമ്ബി പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.