മധു വധക്കേസ്: ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം
ഹൈക്കോടതി
അഗളി :മധു കേസിൽ വിചാരണ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. അതനുസരിച്ചു നടപടികൾ ഒാഗസ്റ്റ് 31നുള്ളിൽ പൂർത്തിയാക്കണം. വിചാരണ വിവാദമായതിനെത്തുടർന്നു ഹൈക്കോടതി വിഷയത്തിൽ നേരത്തേ സ്വമേധയാ ഇടപെട്ടിരുന്നു. നിലവിലുള്ള സ്ഥിതിയിൽ ഒരു മാസത്തിനുള്ളിൽ കേസ് പൂർത്തിയാക്കാൻ കഴിയുമോയെന്നും ആരാഞ്ഞു. കേസ് സംബന്ധിച്ച് ആഴ്ചതോറും റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
പ്രോസിക്യൂഷൻ പ്രശ്നവും പൂർത്തിയാകാനുള്ള നടപടികളും വിശദീകരിച്ചു മണ്ണാർക്കാട് സ്പെഷൽ കോടതിയും അട്ടപ്പാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് (എസ്എംഎസ്) ഡിവൈഎസ്പിയും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ പുതിയ നിർദേശം. സ്പെഷൽ പ്രോസിക്യൂട്ടറെയും അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടറെയും നിയമിച്ചതോടെ വിചാരണ നടപടി വേഗത്തിലായിരുന്നു. അടുത്ത സിറ്റിങ്ങിൽ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിക്കും.










