ജനാധിപത്യ കേരള കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റിയിൽ 12 – 03 -2022 വൈകിട്ട് 4-30 മണിക്ക് നടന്ന യോഗത്തിൽ ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് പാർട്ടി ജില്ലാ പ്രസിഡൻ്റ് എം.മുഹമ്മദ് റാഫി അംഗത്വ വിതരണം നൽകി ഉത്ഘാടനം നിർവ്വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിമാരായ വി.ജെ. നിക്കോളാസ് , എം.മുഹമ്മദ് ഷെറീഫ് , കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് മുരുകദാസ് നെച്ചുള്ളി, ജനാധിപത്യ വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എ.ജബീൻ, നിയോജക മണ്ഡല പ്രസിഡൻ്റ് മാരായ എ.ഷെയ്ക്ക് മുസ്തഫ, സി.രാമകൃഷ്ണൻ, ഹാർഡി ജോസ്, എ.ശശി, എന്നിവർ പങ്കെടുത്തു സംസാരിച്ചു.










