സ്വാതന്ത്ര്യ സമരത്തിൻ്റെ അവിസ്മരണീയ സമരമുറയായിരുന്നു ദണ്ഡിയാത്ര – ഗാന്ധിദർശൻ വേദി
കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി മുണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മഹാത്മജിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12ന് ആരംഭിച്ച് ഏപ്രിൽ 5 ന് ദണ്ഡി കടപ്പുറത്ത് സമാപിച്ച ദണ്ഡിയാത്രയെ അനുസ്മരിച്ചു കൊണ്ടു് യോഗം നടത്തി.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ അവിസ്മരണീയവും, ഐതിഹാസികവുമായ സമര മുറയായിരുന്നു ദണ്ഡിയാത്രയും,ഉപ്പുസത്യാഗ്രഹവുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു്, കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകമാർ പറഞ്ഞു.
ഭാരതത്തിൻ്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നു പറഞ്ഞ ഗാന്ധിജിയുടെ ആത്മാവും കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്നതിനാൽ ഗ്രാമീണ ജനയെ ഗാന്ധിമാർഗ്ഗത്തിലേക്കു നയിക്കാൻ ഗാന്ധിദർശൻ വേദി പ്രവർത്തകർക്ക് കഴിയണമെന്നും പി.പി.വിജയകുമാർ പറഞ്ഞു.
കെ. പി.ജി.ഡി. മണ്ഡലം ചെയർമാൻ വി.പി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. മുണ്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.കെ.വാസു, കെ.ജെ.നായർ, പി.ഭാസ്ക്കരൻ, പി.വിശ്വംബരൻ, പി.ആർ.രാജകുമാരൻ, വി.സുനിത, പി. കെ.ബിജു എന്നിവർ പ്രസംഗിച്ചു.
എന്ന്
വി.പി.രമേഷ്
ചെയർമാൻ
&
പി.ഭാസ്ക്കരൻ
ജനറൽ സെക്രട്ടറി
കെ.പി.ജി.ഡി. മുണ്ടൂർ മണ്ഡലം കമ്മിറ്റി, മുണ്ടൂർ.










