പാലക്കാട് : കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്(കാപ്സ്)പാലക്കാട് ചാപ്റ്റർ കാജ ആലത്തൂരിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡ് പ്രഖ്യാപിച്ചു. ഈ വർഷത്തെ സോഷ്യൽ വർക്ക് സ്റ്റുഡന്റ് അവാർഡ് കണ്ണൂർ പിലാത്തറ സെന്റ് ജോസഫ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥിയായ ടി.കിഷോർ ലാൽ, എറണാകുളം പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് ബിരുദാനന്ദര ബിരുദ വിദ്യാർത്ഥിനിയായ അഞ്ജന മേനോൻ എന്നിവർക്ക് ലഭിച്ചു. അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനത്തോടനുബന്ധിച്ച് 2022 മാർച്ച് 15ന് വൈകുന്നേരം 3 മണിക്ക് ജില്ലാ കളക്ടർ മൃൺമയി ജോഷി ഐ.എ.എസ് അവാർഡ് വിതരണം ചെയ്യും.
സോഷ്യൽ വർക്ക് വിദ്യാർത്ഥി എന്ന നിലയിൽ നടത്തിയിട്ടുള്ള വ്യത്യസ്തവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകുന്നത്.
കേരളത്തിലെ വിവിധ സോഷ്യൽ വർക്ക് കോളേജ് വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ ഏറ്റവും മികച്ച പ്രവർത്തങ്ങൾ നടത്തിയ രണ്ടുപേരെ തിരഞ്ഞെടുത്തത് ജിജിൻ.ജി,
എസ്.അബ്ദുൾ റഹിമാൻ, പി. യു.അനുപമ, കെ.സതീഷ്, സിലി സിറിയക്, ഷബീബ എന്നിവർ അടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ്.