കേരള കോൺഗ്രസ്( എം) മണ്ഡലം തല പ്രതിനിധി സമ്മേളനങ്ങളും തെരഞ്ഞെടുപ്പും
പാലക്കാട്. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പാലക്കാട് ജില്ലയിൽ രണ്ടാം ഘട്ടം പൂർത്തിയായതായി കേരള കോൺഗ്രസ്( എം) ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ്. കെ. കുശലകുമാർ അറിയിച്ചു. 12 നിയോജക മണ്ഡലങ്ങളിലായി
61 മണ്ഡലംതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മണ്ഡലം പ്രതിനിധി സമ്മേളനങ്ങളും പൂർത്തീകരിച്ചു. ഭാരവാഹികളുടെ ലിസ്റ്റ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ( ഓഫീസ് ചാർജ് ) സ്റ്റീഫൻ ജോർജിന് ജില്ലാ പ്രസിഡന്റ് കൈമാറി.
വാർഡ് കമ്മറ്റി
ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെയും വാർഡ് യോഗത്തിന്റെ യും ഒന്നാം ഘട്ടം ഫെബ്രുവരി 28 തിയ്യതിക്ക് മുമ്പായി നടന്നിരുന്നു
ജില്ലയിലെ സമാപന പ്രതിനിധി സമ്മേളനം തേങ്കുറിശ്ശി മണ്ഡലത്തിൽ കോച്ചാംകുളത്ത് നടന്നു. ജില്ലാതല സമാപന പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ്. കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.രാമചന്ദ്രൻ അധ്യക്ഷനായി കേരള കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി അംഗം പി. കെ. കൃഷ്ണൻ, കേരള വനിതാ കോൺഗ്രസ്-(എം) ജില്ലാ പ്രസിഡന്റ് പ്രേമ കൃഷ്ണകുമാർ, കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് രാഹുൽ ദേവ്, ജില്ലാ സെക്രട്ടറി ബിൻസി രാമചന്ദ്രൻ, പാർട്ടി മുൻ ജില്ലാ സെക്രട്ടറി ടി . കെ. വിമൽരാജ്, പാർട്ടി മണ്ഡലം ഭാരവാഹികളായ R. ഗോപാലകൃഷ്ണൻ, ഷഹീദ എന്നിവർ പ്രസംഗിച്ചു.
photo caption
കേരളം കോൺഗ്രസ് (എം) പാലക്കാട് ജില്ലാതല മണ്ഡലം സമാപന പ്രതിനിധി സമ്മേളനം കേരളം കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കുശലകുമാർ തേങ്കുറുശ്ശിയിൽ ഉത്ഘാടനം ചെയ്യുന്നു