ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണം – വി .കെ. ശ്രീകണ്ഠൻ എം.പി
പാലക്കാട്: ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണമെന്ന് പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
ദണ്ഡിയാത്രയിലൂടെ ഇന്ത്യൻ ജനതയെ ആകമാനം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കാൻ കഴിഞ്ഞ ഗാന്ധിജി മുന്നോട്ട് വച്ച കർമ്മ പരിപാടികളിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും എം.എൽ.എ യുമായിരുന്ന എ.കെ.രാമൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന സിവിൽ നിയമലംഘന പ്രസ്ഥാനമടക്കമുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണിൽ സംഘടിപ്പിച്ച ദണ്ഡിയാത്ര അനുസ്മരണവും ഗാന്ധി ആശ്രമം കർമ്മ പരിപാടികളുടെ ആസൂത്രണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1930 മാർച്ച് 12ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നും ഗാന്ധിജിയും 78 സത്യാഗ്രഹികകളും ചേർന്ന് 24 ദിവസം കൊണ്ട് 384 കി.മീ. പദയാത്രയായി ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ മാർച്ചിനെ ജനലക്ഷങ്ങൾ അനുഗമിച്ചതോടെ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം നഷ്ടപ്പെട്ടു.
മുൻമന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി. കബീർ അധ്യക്ഷനായി.
പ്രൊഫ. പി. എ. വാസുദേവൻ ദണ്ഡിയാത്ര അനുസ്മരണ പ്രഭാഷണം നടത്തി. കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, ജനാരോഗ്യ പ്രസ്ഥാനം ചെയർമാൻ ഡോ.ജേക്കബ് വടക്കഞ്ചേരി, സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ, ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. എൻ. ശുദ്ധോധനൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. രാജേഷ്.സി, തപോവരിഷ്ഠാശ്രമം പ്രതിനിധി സുധാകരബാബു, നാടൻപാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി, ശബരി ആശ്രമം പ്രതിനിധി വി.സുബ്രഹ്മണ്യൻ, സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ,
പഞ്ചായത്ത് മെമ്പർമാരായ എ. സുബ്രഹ്മണ്യൻ, കെ. ഗിരീഷ് ബാബു, ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജുവടക്കുമ്പുറം, ജനാരോഗ്യ പ്രസ്ഥാനം ജില്ലാ കൺവീനർ ടി.ആർ. സന്തോഷ്കുമാർ, സർവ്വോദയ മണ്ഡലം ജില്ലാ നിവേദക് സുധീർ ഒലവക്കോട്, ഗാന്ധി ഫിലിം ഡയറക്ടർ ലക്ഷ്മി പത്മനാഭൻ’ സർവ്വോദയ കേന്ദ്രം നിർവ്വാഹക സമിതിയംഗം രാധാകൃഷ്ണൻ രാമശ്ശേരി, ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം,
ശെൽവൻ കണ്ണിയോട് , കെ.വി. കൃഷ്ണകുമാർ, രാധാകൃഷ്ണൻ കറുകപ്പാടം, രാഘവൻ മടച്ചിപ്പാടം, സണ്ണി എടൂർ പ്ലാക്കീഴിൽ, ശെന്തിൽ മടച്ചിപ്പാടം, പ്രകാശൻ കറുകപ്പാടം തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
രാമശ്ശേരി ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പും
സർവ്വോദയ കേന്ദ്രവും പാലക്കാട് ജില്ലാ സർവ്വോദയ മണ്ഡലവും ചേർന്ന് രാമശ്ശേരി ഗാന്ധി ആശ്രമം നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ
(സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണിൽ) സംഘടിപ്പിച്ച ദണ്ഡിയാത്ര അനുസ്മരണവും ഗാന്ധി ആശ്രമം കർമ്മ പരിപാടികളുടെ ആസൂത്രണവും പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ ഉൽഘാടനം ചെയ്യുന്നു.
വാർത്ത തയ്യാറാക്കിയത്.