പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വിദ്യാഭ്യാസ ധനസഹായങ്ങളുടെ വിതരണവും കോവിഡ്’ ജാഗ്രത ശില്പശാലയും നടത്തി
താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു .
യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സ്വാഗതവും
യൂണിയൻ ഭരണ സമിതി അംഗം ആർ.ശ്രീകുമാർ കോവിഡ് ജാഗ്രത ശില്പശാലയെ കുറിച്ചുള്ള അവബോധന ക്ലാസ്സ് നയിച്ചു.
യൂണിയൻ ഭരണ സമിതി അംഗങ്ങളായ
ടി.മണികണ്ഠൻ, യു.നാരായണൻകുട്ടി, മങ്ങാട്ട് ഉണ്ണികൃഷ്ണൻ, ദാമോദരൻ ഒലവക്കോട്, ആർ.ബാബു സുരേഷ് , ടോപ് ഇൻ ടൗൺ രാജു പി.സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, എ.അജി,
കെ.പി രാജഗോപാൽ, കല്ലൂർ ശിവാനന്ദൻ , ജയരാജ് തിരുവാലത്തൂർ , പ്രതിനിധി സഭാംഗങ്ങളായ സി.കരുണാകരനുണ്ണി, എ.പുരുഷോത്തമ്മൻ ,
എന്നിവർ പ്രസംഗിച്ചു .ചടങ്ങിൽ എൻ.എസ് എസ് മാനവവിഭവശേഷി വിഭാഗം
കേരളത്തിലെ ആറയിരത്തോളം കരയോഗങ്ങൾക്ക് ഇറക്കിയ കോവിഡ് ജാഗ്രത പുസ്തകത്തിൻ്റെ പാലക്കാട് താലൂക്ക് യൂണിയനുകീഴിലെ കരയോഗങ്ങൾക്കുള്ള പുസ്തകത്തിൻ്റെ വിതരണം
ആദ്യാത്മിക വിഭാഗം കോർഡിനേറ്റർ സി. സോമസുന്ദരൻ , ഹരിദാസ് മച്ചിങ്ങൽ എന്നിവർ ഏറ്റുവാങ്ങി .
യോഗത്തിൽ പങ്കെടുത്ത ഏവർക്കും
യൂണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ.ബേബി ശ്രീകല നന്ദി പ്രകാശിപ്പിച്ചു .