പത്തിരിപ്പാല: ദുരന്തനിവാരണ മേഖലയിൽ പരിശീലനം നൽകുന്നതിനായി ഐ.ആർ.ഡബ്ല്യു കേരള സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വളണ്ടിയർ ട്രെയ്നിങ് ക്യാമ്പ് പത്തിരിപ്പാല മൗണ്ട് സീനാ ക്യാമ്പസിൽ ആരംഭിച്ചു.
ഇന്നും നാളെയുമായി നടക്കുന്ന ട്രെയ്നിങ് ക്യാമ്പിൽ ഫസ്റ്റ് എയ്ഡ്, കെട്ടുകൾ, എർത്ത് വർക്ക്, വെയ്റ്റ് ലിഫ്റ്റിങ്, ടെന്റ് നിർമാണം, ഫ്ളോട്ടിങ് എയ്ഡ്സ്, സ്ട്രെച്ചർ നിർമാണം, ഷിഫ്റ്റിങ് മെതേഡ്സ്, മൃതദേഹ സംസ്കരണം, വ്യക്തിത്വ വികസനം തുടങ്ങി വിവിധ ട്രെയ്ഡുകളിൽ പരിശീലനം നൽകും.
ഞായറാഴ്ച അവസാനിക്കുന്ന ക്യാമ്പിൽ അബ്ദുൽ ഹകീം നദ്വി സമാപന പ്രഭാഷണം നടത്തും.
മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.കെ. ആസിഫലി മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഫോട്ടോ: ഐ.ആർ.ഡബ്ല്യു കേരള പത്തിരിപ്പാല മൗണ്ട് സീനാ കാമ്പസിൽ സംഘടിപ്പിച്ച വളണ്ടിയർ ട്രെയ്നിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് സംസാരിക്കുന്നു.