കെ.പി.ജി.ഡി.ഗാന്ധിയൻ പുരസ്ക്കാരം പാലക്കാട് ജില്ലക്ക്
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ 2021 ലെ ഗാന്ധിയൻ പുരസ്കാരത്തിന് നല്ല പ്രവർത്തനം കാഴ്ചവെച്ച പാലക്കാട് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. റോളിങ്ങ് ട്രോഫിയും, കാഷ് അവാർഡും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ.പി.ജി.ഡി.പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാറിന് കൈമാറി. സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം കെ.പി.സി.സി.ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്. കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡണ്ട് ടി.സിദ്ദിക്ക് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, കെ.പി.ജി.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുന്ന അനിൽ, ട്രഷറർ ഡോ.അജിതൻ മേനോത്ത്, തുടങ്ങി സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു സംസാരിച്ചു.