പാലക്കാട് ജി എസ് ടി ഓഫീസിലെ വനിതാ ജീവനക്കാരാണ് ജോലി സമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം നടത്തിയത്. കഴിഞ്ഞ ദിവസം 3 മണിയോടെയാണ് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്.
നൂറ് കണക്കിന് ഫയലുകള്‍ തീര്‍പ്പാക്കാതെ ഓഫീസില്‍ കെട്ടിക്കിടക്കുമ്ബോഴാണ് വനിതാ ജീവനക്കാരുടെ ഈ കോല്‍ക്കളി. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ പരിശീലനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഇവരുടെ കോല്‍ക്കളി പരിശീലനത്തിന്‍്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.