തിരിച്ചറിവില്ലാത്ത ഉദ്യോഗസ്ഥരാണ് എസ് സി എസ് ടി വകുപ്പ് നിയന്ത്രിക്കുന്നത് -റോയ് അറക്കൽ
പാലക്കാട്: എസ് സി എസ് ടി വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കത്തവരും, തിരിച്ചറിവുമില്ലാത്ത മുന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥരാണ് എസ് സി എസ് ടി വകുപ്പ് നിയന്ത്രിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു.
സവർണ സംവരണം നടപ്പാക്കിയവർ ദളിത് സംവരണം അട്ടിമറിക്കുന്നു, എസ് എസ് ടി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പുനസ്ഥാപിക്കുക, സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ് ഡി പി ഐ പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുന്നോക്ക വിഭാഗ ഉദ്യോഗസ്ഥരെ ഈ വകുപ്പിൽ ഉന്നത ജോലിക്കിരുത്തരുത്. പിന്നോക്ക വിഭാഗത്തിൽ പെട്ടവരെ വകുപ്പിൽ ഉന്നത ജോലി ഏൽപ്പിച്ചാൽ മാത്രമെ ഈ വിഭാഗത്തിന് അർഹതപ്പെട്ട ജോലി കണ്ടെത്താനും ജോലി നൽകാനും കഴിയുകയുള്ളൂ എന്നും അദ്ധേഹം കൂട്ടിച്ചേർത്തു .ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.
എസ് സി എസ് ടി സംരക്ഷണ മുന്നണി സംസ്ഥാന സെക്രട്ടറി കെ മായാണ്ടി,
എൻ സി എച്ച് ആർ ഒ പാലക്കാട് ജില്ല പ്രസിഡണ്ട് കെ കാർത്തികേയൻ
സാധു ജന പരിപാലന സംഘം ജില്ലാ സെക്രട്ടറി വാസുദേവൻ മാസ്റ്റർ,
എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി, സെക്രട്ടറി വാസു വല്ലപ്പുഴ, ഇല്യാസ് കാവിൽപാട് എന്നിവർ സംസാരിച്ചു
ഫോട്ടോ: സവർണ സംവരണം നടപ്പാക്കിയവർ ദളിത് സംവരണം അട്ടിമറിക്കുന്നു, എസ് എസ് ടി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പുനസ്ഥാപിക്കുക, സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ് ഡി പി ഐ പാലക്കാട്കലക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉത്ഘാടനം ചെയ്യുന്നു