വടക്കഞ്ചേരി ടോൾ പിരിവിൽ പ്രദേശവാസികൾക്ക് താത്കാലിക ആശ്വാസം. പ്രദേശവാസികൾക്ക് ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചാൽ ടോൾ നല്കേണ്ടതില്ല.
പി. പി. സുമോദ് എംഎൽഎ ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ള
തിരിച്ചറിയൽ കാർഡ് കാണിച്ചാൽ സൗജന്യമായി യാത്ര ചെയ്യാം.