ഒരു വ്യത്യസ്ത പ്രമേയവുമായി ആൾ കേരളാ രോഹിത് ശർമ്മ ഫാൻസ് അസോസിയേഷൻ.
(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)
പാലക്കാട്. വനിതാ ദിനത്തോടനുബന്ധിച്ച് ആൾ കേരളാ രോഹിത് ശർമ്മ ഫാൻസ് അസോസിയേഷൻ്റെ (ഏ കെ ആർ എസ് എഫ് എ.) നേതൃത്വത്തിൽ വനിതകൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പാലക്കാട് കോട്ടമൈതാനത്തും, മേഴ്സി കോളേജ് പരിസരത്തുമാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്തത് .
ഏ കെ ആർ എസ് എഫ് എ യുടെ സംസ്ഥാന പ്രസിഡന്റ് അഭിജിത്, പാലക്കാട് ജില്ലാ കോർഡിനേറ്റർ ശ്യാംകൃഷ്ണ, എക്സിക്യൂട്ടീവ് മെമ്പർ ഡെൽവിൻ എന്നിവർ ഈ ഉദ്യമത്തിന് നേതൃത്വം നൽകി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയങ്ങളിൽ വഹിച്ച അമൂല്യമായ മുഹൂർത്തങ്ങൾ അനുസ്മരിക്കുവാനും കൂടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് സംഘാടകർ പറഞ്ഞു.