Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബി.ജെ.പി. അംഗത്തിന്റെ ചുരിദാര്‍ വലിച്ചുകീറി ആരോപിച്ച് , യുഡിഎഫ് കൗൺസിലർ ന് കരണത്തടി;

Palakkad News by Palakkad News
4 years ago
in PALAKKAD
0
പാലക്കാട് നഗരസഭയിൽ കയ്യാങ്കളി; വനിതാ കൗൺസിലർമാർക്ക് മർദ്ദനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് : വനിതാദിനത്തലേന്ന് പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ അംഗങ്ങളുടെ അടിപിടിയും വാക്കേറ്റവും. ബഹളത്തിനിടെ ബി.ജെ.പി. അംഗത്തിന്റെ ചുരിദാർ വലിച്ചുകീറി എന്നാരോപിച്ച് . യു.ഡി.എഫ്. അംഗത്തിന്റെ കരണത്ത് അടിയേറ്റു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതായതോടെ കൗൺസിൽയോഗം പിരിച്ചുവിട്ടു. തുടർന്ന്, പ്രതിപക്ഷ കൗൺസിലർ നഗരസഭയ്ക്കുമുന്നിലെ റോഡുപരോധിച്ചു യു.ഡി.എഫ്. കൗൺസിലർ അനുപമ നായർ ചുരിദാർ കീറിയതായും തന്നെ മർദിച്ചതായും മിനി കൃഷ്ണകുമാർ ആരോപിച്ചു. അനുപമയ്ക്കാണ് കരണത്തടിയേറ്റത്. മിനി കൃഷ്ണകുമാർ മുഖത്തടിച്ചതായും വയറ്റിൽ ചവിട്ടിയതായും അനുപമ പറഞ്ഞു . ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ചേർന്ന യോഗത്തിൽ മോയൻ സ്കൂൾ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട അജൻഡ ചർച്ചചെയ്യുന്നതിനിടെയാണ് ബഹളം തുടങ്ങിയത്. ഡിജിറ്റൈസേഷന്റെ പേരിൽ പാലക്കാട് എം.എൽ.എ.യും സംസ്ഥാന സർക്കാരും വിദ്യാർഥികളെ നരകിപ്പിക്കയാണെന്ന് 18-ാം വാർഡ് കൗൺസിലറായ മിനി കൃഷ്ണകുമാർ പറഞ്ഞു. അധ്യക്ഷന്റെ മൈക്ക് വാങ്ങി അതിലൂടെയാണ് പറഞ്ഞത്. ഈ സമയത്ത് മറ്റ്‌ യു.ഡി.എഫ്. കൗൺസിലർമാരും പിന്നാലെ ബി.ജെ.പി. കൗൺസിലർമാരും അധ്യക്ഷന്റെ അരികിലേക്ക് വരികയും പിടിവലി നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബഹളം തുടർന്നതോടെ അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗാധ്യക്ഷനായിരുന്ന വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് യോഗം പിരിച്ചുവിട്ടു. ഇതിനിടെ പോലീസും സ്ഥലത്തെത്തി.
യോഗം നിർത്തിവെച്ചശേഷവും കൗൺസിലർമാർ ബഹളം തുടർന്നു. പ്രതിപക്ഷ വനിതാ കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി നഗരസഭയ്ക്കുമുന്നിൽ ഒത്തുകൂടി. പിന്നാലെ ബി.ജെ.പി. കൗൺസിലർമാരുമെത്തിയതോടെ ഇരുകൂട്ടരും റോഡിലേക്കിറങ്ങി. പ്രതിപക്ഷ കൗൺസിലർമാർ 15 മിനിറ്റോളം അഞ്ചുവിളക്കിനുസമീപം റോഡുപരോധിച്ചു. ബി.ജെ.പി. കൗൺസിലർമാർ കോട്ടമൈതാനത്തിനുമുന്നിലും പ്രതിഷേധിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിനും മർദിച്ചതിനും അനുപമ നായർ, ഷജിത് കുമാർ എന്നീ കൗൺസിലർമാരുടെ പേരിൽ മിനി കൃഷ്ണകുമാറും മിനി കൃഷ്ണകുമാർ ആക്രമിച്ചെന്നുകാണിച്ച് അനുപമ നായരും ടൗൺ സൗത്ത് പോലീസിൽ പരാതിനൽകി.

Previous Post

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. സൗജന്യപാസിനായി പ്രതിഷേധം

Next Post

റോഡപകടങ്ങൾക്ക് തടയിടാൻ SDPI കോൺവെക്സ് മിറർ സ്ഥാപിച്ചു.

Palakkad News

Palakkad News

Next Post
റോഡപകടങ്ങൾക്ക് തടയിടാൻ SDPI കോൺവെക്സ് മിറർ സ്ഥാപിച്ചു.

റോഡപകടങ്ങൾക്ക് തടയിടാൻ SDPI കോൺവെക്സ് മിറർ സ്ഥാപിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News