പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും.
റോഡിനും കുതിരാന്‍ തുരങ്ക പാതയ്ക്കും പ്രത്യേകമായി നിശ്ചയിച്ച് രണ്ടിനും ചേര്‍ത്താണ് ടോള്‍ പിരിക്കുന്നത്.
എന്നാല്‍ സൗജന്യപാസ് നല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ടോള്‍ പിരിവ് നടത്തിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും പ്രദേശവാസികള്‍ അറിയിച്ചു. ടോള്‍ പിരിവ് കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക് സൗജന്യപാസ് അനുവദിക്കുന്നതില്‍ നടപടിയുണ്ടായിട്ടില്ലെങ്കില്‍ പിരിവ് തുടങ്ങിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ജനകീയ സമര സമിതി നേതാക്കള്‍ അറിയിച്ചു.
വടക്കാഞ്ചേരി-മണ്ണൂത്തി ദേശീയപാതയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. 2031 സെപ്റ്റംബര്‍ 14 വരെ ടോള്‍ പിരിക്കാം. അതിന് ശേഷം ടോള്‍ നിരക്ക് 40 ശതമാനമായി കുറയ്ക്കണം. കാറുകള്‍ക്ക് 90 രൂപയും ട്രക്കുകള്‍ക്ക് 280 രൂപയും, മിനി ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 430 രൂപയുമാണ് ഒരു വശത്തേക്കുള്ള നിരക്ക്.
പാലക്കാട്-തൃശ്ശൂര്‍ പാതയിലെ ടോള്‍ പിരിവ് നടത്തുന്നത് തൃശ്ശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്ബനിയാണ്.