മലമ്പുഴ: കടുക്കാംകുന്നത്ത് കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാട്ടുമന്ത സി.എൻ
പുരം പരേതനായ പ്യാരിജാൻ്റെ മകൻ സിറാജുദ്ദീൻ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയ്ക്ക് ആണ്ടിമഠം ഭാഗത്തു നിന്നും കടുക്കാക്കുന്നം റോഡിലേക്ക് തിരിയുമ്പോൾ, പാലക്കാട് ഭാഗത്തു നിന്നും മലമ്പുഴയിലേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടൻ പ്രദേശവാസികൾ ഓട്ടോ ഡ്രൈവറെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സലീന. പത്തുമാസം പ്രായമുള്ള ആൺ കുഞ്ഞുണ്ട്. അമ്മ: ഖുൽജാർ.
ചിത്രവിവരണം
മരിച്ച ഓട്ടോ ഡ്രൈവർ സിറാജുദ്ദീൻ.