പട്ടാമ്പി: വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പട്ടാമ്പി മണ്ഡലം സമ്മേളനം. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി. എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, നജീബ് കാന്തപുരം, വിളയൂർ ഗ്രാമപഞ്ചായത്ത് അംഗം നീലടി സുധാകരൻ, പി.വി. ഉസ്മാൻ, ഹാരിസ് ഇബ്നു സലിം, നിഷാദ് സലഫി, സുബൈർ സലഫി, കെ.വി. മുഹമ്മദലി, മുഹമ്മദ് കുട്ടി സലഫി, അബ്ദുൽ നാസർ സലഫി, അബ്ദുൽ കരീം മുളയങ്കാവ്, കെ.കെ. അബ്ബാസ്, അബ്ദുൽ ഗഫാർ എന്നിവർ സംസാരിച്ചു.